റിയാദ് - റിയാദ് സീസണ്‍ പരിപാടികള്‍ക്കിടെ നിയമ ലംഘനങ്ങള്‍ നടത്തുന്നതിനെതിരെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് മുന്നറിയിപ്പ് നല്‍കി. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നൂറുകണക്കിന് ക്യാമറകള്‍ സ്ഥാപിക്കുകയും ഇവിടങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്ന ആരും ശിക്ഷകള്‍ നേരിടേണ്ടിവരും.
നിയമലംഘനങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കും. നിയമലംഘനങ്ങളില്‍ നിന്ന് അകന്ന് എല്ലാവരും പരിപാടികള്‍ ആസ്വദിക്കണം. സംശയകരമായ പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. റിയാദ് സീസണ്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതില്‍ പോലീസുകാരും ട്രാഫിക് പോലീസുകാരും വഹിക്കുന്ന പങ്കുകള്‍ പ്രശംസനീയമാണ്. പരിപാടികള്‍ വിജയകരമാക്കുന്നതില്‍ ഉയര്‍ന്ന ഏകോപനമാണ് സുരക്ഷാ വകുപ്പുകള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി വലിയ തോതില്‍ സഹകരിക്കുന്നുണ്ട്.
ഇത്തവണത്തെ റിയാദ് സീസണ്‍ പരിപാടികള്‍ വീക്ഷിക്കാന്‍ ഒരു കോടിയിലേറെ സന്ദര്‍ശകര്‍ എത്തണമെന്നാണ് ആഗ്രഹിക്കുന്നത്.