ട്രംപിന്റെ പ്രത്യേകാവകാശങ്ങള്‍ വൈറ്റ് ഹൗസ് എടുത്തുകളഞ്ഞു

ഹൂസ്റ്റണ്‍- മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് പ്രിവിലേജുകള്‍ വൈറ്റ് ഹൗസ് റദ്ദാക്കി. ജനുവരി ആറിന് യു.എസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണം അന്വേഷിക്കുന്ന കമ്മിറ്റിക്കു മുമ്പാകെ കൂടുതല്‍ രേഖകള്‍ നല്‍കാതിരിക്കാനുള്ള പ്രത്യേകാവകാശമാണ് ഇതോടെ ട്രംപിന് നഷ്ടപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, വൈറ്റ് ഹൗസ് കൗണ്‍സല്‍ ഡാന റെമസ് തിങ്കളാഴ്ച ദേശീയ ആര്‍ക്കൈവിസ്റ്റ് ഡേവിഡ് ഫെറിയേറോയെ ഇക്കാര്യം അറിയിച്ചു. എക്സിക്യൂട്ടീവ് പ്രത്യേകാവകാശത്തിനായി ട്രംപ് ആവശ്യപ്പെട്ടെങ്കിലും വൈറ്റ്ഹൗസില്‍ നിന്നു അത് ലഭിക്കില്ലെന്ന് ഉറപ്പായി. വൈറ്റ്ഹൗസില്‍ സംഭവദിവസം നടന്നുവെന്നു കരുതപ്പെടുന്ന പ്രത്യേക യോഗങ്ങളുടെയും മറ്റ് മീറ്റിങ്ങുകളുടെയും രേഖകള്‍ വൈറ്റ്ഹൗസിനോട് അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ രേഖകള്‍ നല്‍കരുതെന്നാണ് ട്രംപിന്റെ ആവശ്യം.

 

 

Latest News