തൊടുപുഴ- ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം ആരംഭിച്ചു. ഇടുക്കിയിലെ ഉടുമ്പന്‍ചോല, ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, ചെമ്മണ്ണാര്‍, സേനാപതി എന്നീ ടവറുകളാണ് ബിഎസ്എന്‍എല്‍ 4ജിയേലക്കു മാറ്റി കമ്മീഷന് ചെയ്തത്.
എറണാകുളം എസ്എസ്എയ്ക്കു കീഴിലാണിത്. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ ആദ്യ 4ജി സേവനം കേരളത്തിലായിരിക്കുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസത്തോടെ കൂടുതല്‍ ടവറുകളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ ബിഎസ്്എന്എല്ലിന്റെ പക്കലുള്ള സ്പെക്ട്രം ഉപയോഗിച്ചാണ് 4ജി സേവനം ആരംഭിക്കുന്നത് എന്നതിനാല്‍ ചെറിയ ചുവടുവയ്പ്പിലൂടെയാണ് കമ്പനി പുതിയ കണക്ടിവിറ്റി വേഗത്തിലേക്ക് മാറുന്നത്. രാജ്യത്തുടനീളം ഈ സേവനം വ്യാപിക്കുന്നതിന് ബിഎസ്എല്‍എല്ലിന് കൂടുതല്‍ സ്പെക്ട്രം വേണ്ടിവരും.