വലയില്‍ കുരുങ്ങിയ 1500 കിലോ തൂക്കമുള്ള ഭീമന്‍ മീനിനെ  കടലിലേക്ക് തന്നെ ഇറക്കിവിട്ട് മത്സ്യത്തൊഴിലാളികള്‍

മംഗളൂരു- വലയില്‍ കുരുങ്ങിയ ഭീമന്‍ മീനിനെ കടലിലേക്ക് തന്നെ ഇറക്കിവിട്ട് മത്സ്യത്തൊഴിലാളികള്‍. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീനാണ് മംഗളൂരു കടപ്പുറത്ത് നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോട്ടിലുള്ളവരുടെ വലയില്‍ കുടുങ്ങിയത്.ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.വലിയ മീനെ കിട്ടിയത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോഴാണ് ഇവര്‍ക്ക് ഒരു കാര്യം മനസിലായത്. പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇത്. ഇതോടെ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മീനിനെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോട്ടുകളുടെ സഹായവും തേടിയിരുന്നു. നേരത്തെ മീനിനെ ബോട്ടില്‍ കയറ്റുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
 

Latest News