ഹൈദരാബാദ്- രോഗം മാതാപിതാക്കളെ അറിയിക്കാതെ 17 കാരന്‍ ജീവനൊടുക്കി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മാതാപിതാക്കളെ അറിയിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എഴുതിവെച്ചാണ് തെലങ്കാന ബഹാദുര്‍പുരയിലെ എന്‍.എം.ഗൗഡയില്‍ പവന്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
തൂങ്ങിനില്‍ക്കുന്നത് കണ്ട് മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു.പോലീസ് എത്തിയാണ് മൃതദേഹം ഒ.ജി.എച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
തന്റെ അന്ത്യകര്‍മങ്ങള്‍ മൊബൈല്‍ ഫോണ്‍ വിറ്റു കിട്ടുന്ന കാശ് കൊണ്ട് ചെയ്യണമെന്നും പവന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.






