ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഹിന്ദുക്കള്‍ കണ്ട നമസ്‌കാരം, വഖാര്‍ യൂനിസ് ക്ഷമ ചോദിച്ചു

ഇസ്ലാമാബാദ്- ക്രിക്കറ്റ് താരം ഹിന്ദുക്കളുടെ മുന്നില്‍ നടത്തിയ നമസ്‌കാരത്തെ പ്രകീര്‍ത്തിച്ച പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ക്ഷമ ചോദിച്ചു.
ഹിന്ദുക്കളുടെ മുന്നില്‍വെച്ച് മുഹമ്മദ് റിസ്‌വാന്‍ നിര്‍വഹിച്ച നമസ്‌കാരത്തെയാണ് അദ്ദേഹം പുകഴ്ത്തിയിരുന്നത്.
അന്നത്തെ ചൂടില്‍ പറഞ്ഞുപോയതാണെന്നും അതു പലരുടേയും വികാരം വ്രണപ്പെടുത്തിയെന്നും ക്ഷമ ചോദിച്ചുകൊണ്ട് മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/10/27/waqar-younis.jpg
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 മാച്ചില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക് ടീമിലെ റിസ് വാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഹിന്ദുക്കള്‍ ചുറ്റുമുണ്ടായിരുന്ന വേദിയില്‍ റിസ് വാന്റെ നമസ്‌കാരം തനിക്ക് ആഹ്ലാദം സമ്മാനിച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്ന വഖാര്‍ യൂനിസിന്റെ പ്രസ്താവന. പരാമർശം ശരിക്കും അബദ്ധമായെന്നാണ് തിരുത്ത്.

 

Latest News