മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം ചോര്‍ന്നതില്‍  സി.പി.എം നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം-മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി എം.എല്‍.എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ താക്കീത് നല്‍കി. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് കോടിയേരി അതൃപ്തി അറിയിച്ചത്. കരാറുകാരേയും കൂട്ടി എം.എല്‍.എമാര്‍ മന്ത്രിക്കു മുന്നിലേക്കു വരരുതെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനെതിരേ സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ എം.എല്‍.എമാര്‍ വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 

Latest News