കോവാക്‌സിന് അനുമതി ലഭിച്ചില്ല; ലോകരോഗ്യ സംഘടന കൂടുതല്‍ വ്യക്തത തേടി

യുഎന്‍- ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിക്കുകയും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മരുന്നായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചില്ല. വാക്‌സിന്‍ പരീക്ഷണഫലം സംബന്ധിച്ച് കമ്പനിയില്‍ നിന്നും ലോകാരോഗ്യ സംഘടന കൂടുതല്‍ വ്യക്തത തേടിയിരിക്കുകയാണ്. വാക്‌സിന്റെ ഫലപ്രാപ്തിയും അപകടസാധ്യതയും വിലയിരുത്തുന്ന അന്തിമ പരിശോധനയ്ക്കായാണ് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്  നവംബര്‍ മൂന്നിന് ഈ വിലയിരുത്തല്‍ നടത്തും. അനുമതി നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശം ഈ ഗ്രൂപ്പാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുക. ഇതിനു ശേഷമെ അനുമതി നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് വാക്‌സിന്‍ പട്ടികയില്‍ കോവാക്‌സിന്‍ കൂടി ഉള്‍പ്പെടുത്താന്‍ ഏപ്രില്‍ 19നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് അപേക്ഷ നല്‍കിയത്.

Latest News