Sorry, you need to enable JavaScript to visit this website.

മുന്തിരി കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടിച്ചു, ജിദ്ദ തുറമുഖത്ത് വന്‍ വേട്ട

ജിദ്ദ - ജിദ്ദ തുറമുഖം വഴി വന്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. മുന്തിരി കാര്‍ട്ടണുകള്‍ കയറ്റിയ കണ്ടെയ്‌നറില്‍ കാര്‍ട്ടനുകളില്‍ മുന്തിരിക്കു താഴെ ഒളിപ്പിച്ച് കടത്തിയ 52,46,000 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തി പിടികൂടി. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു ജോര്‍ദാനികളെയും ഒരു സിറിയക്കാരനെയും റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും അറസ്റ്റ് ചെയ്തു. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.

 

 

Latest News