VIDEO: പാക് വിജയം ആഘോഷിച്ചു, കശ്മീരില്‍ വിദ്യാര്‍ഥിനികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി

ശ്രീനഗര്‍- ലോകകപ്പ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍  പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തുവന്നു. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തെറ്റുപറ്റിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു.

 

Latest News