തലശ്ശേരി- ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. മാനന്തവാടിയില്‍നിന്നു തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എല്‍ 15 എ.1613 കെ.എസ്.ആര്‍.ടി.സി ബസ്, തലശ്ശേരി സംഗമം കവലയിലാണ് ബൈക്കിലെത്തിയ രണ്ടംഗം സംഘം തടഞ്ഞ് ഡ്രൈവറെ ഹെല്‍മെറ്റ് കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചത.് ഡ്രൈവര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി കക്കോട്ടില്‍ പ്രമോദിന് (53) സാരമായി പരിക്കേറ്റു.
ഡ്രൈവറുടെ മൊബൈല്‍ ഫോണും അക്രമി സംഘം നശിപ്പിച്ചു. ബസ്സിന്റെ ലൈറ്റും അക്രമത്തിനിടെ തകര്‍ന്നു. മാനന്തവാടിയില്‍നിന്ന് തലശ്ശേരിയിലെത്തിയ ശേഷം പൈതല്‍മലക്ക് പോകേണ്ട ബസായിരുന്നു. എന്നാല്‍ അക്രമത്തെ തുടര്‍ന്ന് ബസ് തലശ്ശേരിയില്‍ യാത്ര അവസാനിപ്പിച്ചു. ധര്‍മ്മടം വെള്ളൊഴുക്ക് സ്വദേശികളായ രാഷട്രീയ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ അക്രമം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചകെ.എല്‍ 58-സെഡ് 7830 നമ്പര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.






