വുഹാനില്‍ അക്രമി ഒരു കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 7 പേര്‍ കുത്തിക്കൊന്നു

ബെയ്ജിങ്- ചൈനയിലെ വുഹാനില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ഉള്‍പ്പെടെ ഏഴു പേരെ അക്രമി കുത്തിക്കൊലപ്പെടുത്തി. കുറ്റകൃത്യം നടത്തിയ ശേഷം പാലത്തില്‍ നിന്നും നദിയിലേക്കു ചാടിയ പ്രതിക്കു വേണ്ടി പോലീസ് തിരിച്ചില്‍ നടത്തിവരികയാണ്. ഷിയാവോസി ഗ്രാമത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, ഭാര്യ, മരുമകള്‍, രണ്ട് ചെറുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ട കുടുംബം. സംഭവസ്ഥലത്ത് മാരകമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. രക്ഷപ്പെടാനായി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വഴിയാത്രക്കാരനേയും ടാക്‌സി ഡ്രൈവറേയും പ്രതി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു.  ഗാവോ എന്ന പേരുള്ള പ്രതി പാലത്തില്‍ നിന്നും യാംഗ്ത്‌സെ നദിയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പൗരന്മാര്‍ക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി ഇല്ലാത്ത ചൈനയില്‍ കത്തിയാക്രമണം ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യാറുണ്ട്.

Latest News