Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ കാറിടിച്ച് രണ്ടു മരണം 

അൽബാഹ പ്രവിശ്യയിൽ പെട്ട ഖിൽവയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കി അപകടമുണ്ടാക്കിയ കാർ.  

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട ഖിൽവയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവും മകനും മരണപ്പെട്ടു. എതിർവശത്തുള്ള റെസ്റ്റോറന്റിലേക്ക് പോകുന്നതിന് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 40 കാരനെയും അഞ്ചു വയസുകാരനായ മകനെയും കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസംവലിച്ചു. രണ്ടാമൻ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടതെന്ന് അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു.
 

Latest News