മക്ക - മയക്കുമരുന്ന് ശേഖരവുമായി പാക്കിസ്ഥാനിയെ ഖുൻഫുദയിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ലോറിയിൽ ഒളിപ്പിച്ച് 101 കിലോയിലേറെ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് മുപ്പതുകാരൻ ഖുൻഫുദയിൽ വെച്ച് പോലീസ് പിടിയിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.