രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, നാവിക സേന കമാണ്ടറും മുന്‍ ഉദ്യോഗസ്ഥരും അറസ്റ്റില്‍

ന്യൂദല്‍ഹി- മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള  ഒരു ഉദ്യോഗസ്ഥനേയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരേയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് കേസ്. സംഭവത്തില്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് അഡ്മിറല്‍, റിയര്‍ അഡ്മിറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.

അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യംചെയ്തുവരികയാണ്.

 

Latest News