പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, നഗ്ന ചിത്രം പ്രചരിപ്പിച്ചു; 21 കാരന്‍ പിടിയില്‍

ഗുവാഹത്തി- അസമിലെ ദിബ്രുഗഡില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം  ചെയ്ത് നഗ്‌നചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 21 കാരനെ അറസ്റ്റ് ചെയ്തു. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കൊപ്പം പ്രതിയുടെ ബന്ധുവും സുഹൃത്തും തന്നെ പീഡിപ്പിച്ചതായി സംശയിക്കുന്നതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. യുവതി തിരിച്ചറിഞ്ഞ മറ്റ് രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

ശനിയാഴ്ചയാണ് യുവതിയുടെ പരാതി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ആറു മാസം മുമ്പ് തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പുറത്തു വന്നതിന് ശേഷം ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

'അടുത്തിടെ യുവതിയുടെ വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ആരോ അവളുടെ നഗ്‌നചിത്രങ്ങള്‍ വരന് അയച്ചുകൊടുത്തപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം അറിയുന്നത്. അതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്' -ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര പറഞ്ഞു.

 

Latest News