വീണ്ടും കോവിഡ്; ചൈനീസ് നഗരം അടച്ചുപൂട്ടി

ബീജിംഗ്- കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയിലെ ലാന്‍സോ നഗരം അധികൃതര്‍ പൂട്ടി.  40 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ദിവസങ്ങള്‍ക്കകം പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും ദിവസങ്ങള്‍ക്കകം പരിശോധിക്കും.

പ്രാദേശികമായുളള കോവിഡ് വ്യാപനത്തിനെതിരെ നിരന്തരം പരിശോധന നടത്താറുണ്ട് ചൈന. മിക്കവാറും വിപുലമായ കോവിഡ് പരിശോധനയാണ് നടത്താറുളളത്. ചെറിയ ക്ലസ്റ്ററുകളായും ഇടയ്ക്കിടെയുളള രോഗവ്യാപനവും  ചൈനയില്‍ തുടരുകയാണ്.

ഒക്ടോബര്‍ 17ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് തരംഗത്തില്‍ 12 പ്രവിശ്യകളിലായി 200 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യരംഗത്ത് പിന്നിലുളള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍നിന്നാണ് മിക്ക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ദേശീയ ആരോഗ്യ കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പരിശോധനാ സൗകര്യം നല്‍കണമെന്നാണ്. ആറ് മണിക്കൂറിനകം പരിശോധനാ റിപ്പോര്‍ട്ടും നല്‍കണം.

 

Latest News