ആര്യന്‍ ഖാന്‍ തെളിവ് നശിപ്പിക്കും, സാക്ഷികളെ സ്വാധീനിക്കും; എന്‍.സി.ബി കോടതിയില്‍

മുംബൈ-ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ബോംബെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ തനിക്ക് വ്യക്തിപരമായി അറിയുന്ന സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ട് എന്‍.സി.ബി പറയുന്നു.
ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരിമരുന്ന് റാക്കറ്റുമായുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍.സി.ബി വ്യക്തമാക്കി.

 

Latest News