Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലർവാടി വെസ്റ്റേൺ പ്രൊവിൻസ്  ബാലസമ്മേളനം നവ്യാനുഭവമായി

മലർവാടി വെസ്റ്റേൺ പ്രൊവിൻസ് ബാലസമ്മേളനം മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്യുന്നു.

യാമ്പു -മലർവാടി വെസ്റ്റേൺ പ്രൊവിൻസ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച ബാലസമ്മേളനം വ്യത്യസ്ത പരിപാടികൾ കൊണ്ടും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മലർവാടി കേരള സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട സമ്മേളനം ഉദ്ഘാടനം ചെയ്തു. നല്ലത് കേൾക്കാനും നല്ലത് പറയാനും, പഠിക്കുവാനും പ്രവർത്തിക്കുവാനുമാണ് മലർവാടി ബാലസംഘം രൂപീകരിച്ചതെന്നും വിദ്യാർഥികളുടെ ബഹുമുഖമായ കഴിവുകൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലർവാടി എന്താണെന്ന് വളരെ ലളിതമായി കവിതയിലൂടെ അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് യാമ്പു, മദീന സോണിലെ മലർവാടി കുട്ടികൾ 'അറിവ്' എന്ന മ്യൂസിക് ആൽബം അവതരിപ്പിച്ചു.
കൂട്ടുകാരോട് എന്ന ശീർഷകത്തിൽ ബാലസംഘാടകനും, മാധ്യമ പ്രവർത്തകനുമായ വൈ. ഇർഷാദിന്റെ പരിപാടി കുട്ടികളെ ഏറെ ആവേശഭരിതരാക്കി. പാട്ട് പാടിയും, കഥ പറഞ്ഞും, കളിപ്പിച്ചും, ചിരിപ്പിച്ചും, കവിതകൾ ആലപിച്ചും, കുട്ടികളേയും രക്ഷിതാക്കളേയും അദ്ദേഹം കയ്യിലെടുത്തു. മക്ക സോൺ മലർവാടി കുരുന്നുകൾ അവതരിപ്പിച്ച 'അമ്പിളിമാമൻ' ഡാൻസ്, ജിദ്ദ നോർത്ത് സോണിന്റെ 'ഒരുമിക്കാം  ഒത്തൊരുമിക്കാം' എന്ന ഗാനചിത്രം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മലർവാടി വെസ്റ്റേൺ പ്രൊവിൻസ് കോഡിനേറ്റർ അനീസ് ഇരുമ്പുഴി കുട്ടികളോട് സംവദിച്ചു. മരങ്ങളിൽ നിന്നും മറ്റുള്ളവർക്ക് ഉപകാരം കിട്ടുന്നതു പോലെ നമ്മളും മറ്റുള്ളവർക്ക് തണലും, ശക്തിയും, ഉപകാരം ചെയ്യുന്ന നല്ല കുട്ടികളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മലർവാടി സൗത്ത് സോണിന്റെ പരസ്പര സഹകരണം എന്ന സംഗീത ശിൽപം, അസീർ സോണിന്റെ മരണക്കളി എന്ന ഷോർട്ട് ഫിലിം എന്നിവയും അരങ്ങേറി. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും, ഗെയിമുകളുടേയും ആധിക്യം കുട്ടികളെ മരണത്തിലേക്ക് എത്തിക്കുമെന്ന മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഷോർട്ട് ഫിലിം. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റും മലർവാടി രക്ഷാധികാരിയുമായ എൻ.കെ. അബ്ദുറഹീം സമാപന പ്രസംഗം നടത്തി. രണ്ട് മണിക്കൂർ നീണ്ടുനിന്ന സമ്മേളനം ഹനയും നിയയും  നിയന്ത്രിച്ചു. മുഹമ്മദ് സീസിന്റെ പ്രാർഥനയോടെ തുടങ്ങിയ സമ്മേളനത്തിന് ആൻഡ്രിന ലാൽ സ്വാഗതവും റഷ്ദാൻ മിസ്ബാഹ് നന്ദിയും പറഞ്ഞു. മക്ക, അസീർ, ജിദ്ദ നോർത്ത്, സൗത്ത്, യാമ്പു മദീന, സോണുകളിലെ കോഡിനേറ്റർമാരും, മെൻഡേഴ്‌സും നേതൃത്വം നൽകി.

 

Latest News