ചെന്നൈ- കോവിഡിനെ തുടര്‍ന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വസകരമാണിത്.
നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.
06607- കണ്ണൂര്‍-കോയമ്പത്തൂര്‍
06608- കോയമ്പത്തൂര്‍-കണ്ണൂര്‍
06305-എറണാകുളം-കണ്ണൂര്‍
06306- കണ്ണൂര്‍-എറണാകുളം
06308- കണ്ണൂര്‍-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂര്‍
06326-കോട്ടയം-നിലമ്പൂര്‍ റോഡ്
06325-നിലമ്പൂര്‍ റോഡ്-കോട്ടയം
06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍
06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട
06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍
06342-തിരുവനന്തപുരം-ഗുരുവായൂര്‍
06341-ഗുരുവായൂര്‍-തിരുവനന്തപുരം
06366-നാഗര്‍കോവില്‍-കോട്ടയം
06844- പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍
എക്സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക.






