വയനാട്ടില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

മാനന്തവാടി-പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 45കാരന്‍ അറസ്റ്റില്‍. കാട്ടിക്കുളം രണ്‍ാംഗേറ്റ് കൂപ്പ് കോളനിയിലെ രാജുവിനെയാണ്(45) തിരുനെല്ലി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം വീട്ടുകാര്‍ കണ്ടു തടയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News