കാബൂള്‍- അഫ്ഗാനിസ്ഥാന് ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിടുകയാണ്, ഓഗസ്റ്റില്‍ താലിബാന് അധികാരം പിടിച്ചെടുത്തതിനുശേഷം ഗണ്യമായ തകര്‍ച്ചയാണ് രാജ്യം നേരിടുന്നത്.
താലിബാന് ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിച്ച അന്താരാഷ്ട്ര ഫണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. അടിയന്തിര സഹായം ഉടന്‍ രാജ്യത്ത് എത്തിയില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കി. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഭക്ഷണമില്ലാതെ മരണത്തെ മുഖാമുഖം കാണുന്നത്. ബി.ബി.സിയുടെ യോഗിത ലിമായെ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹെറാത്തിലേക്ക് യാത്രചെയ് പകര്‍ത്തിയതാണ് ഈ വീഡിയോ. ഭയാനകമായ അവസ്ഥയാണ് അവര്‍ പുറത്തുകൊണ്ടുവരുന്നത്.
VIDEO FROM BBC: