Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാറിൽ പ്രശ്‌നങ്ങളില്ല; അനാവശ്യഭീതി-മുഖ്യമന്ത്രി

തിരുവനന്തപുരം- മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് അനാവശ്യഭീതി പടർത്തുകയാണെന്നും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  
മുല്ലപ്പെരിയാറിൽ അപകടം വരാൻ പോകുന്നുവെന്ന് അനാവശ്യഭീതി പരത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടും. ഇത്തരം പ്രവർത്തികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുതിയ ഡാം നിർമ്മിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. തമിഴ്നാട് സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News