ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് ഒന്നരകിലോ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൌദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മൂന്ന് മലപ്പുറം സ്വദേശികളിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. പിടിയിലായ ഓരോരുത്തരിൽ നിന്നും 500 ഗ്രാം വീതമുള്ള സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതിൽ നിന്നും 65 ലക്ഷം രൂപ വില വരുന്ന സ്വർണം വേർതിരിച്ചെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 

Latest News