അഞ്ച് മുതല്‍ പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കും- ആരോഗ്യമന്ത്രാലയം

റിയാദ്- അഞ്ചു മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. എന്നാല്‍ രോഗഭീഷണി കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്.
18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം വാക്സിനെടുത്ത് ആറു മാസം കഴിഞ്ഞ് മൂന്നാം ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്. കോവിഡ് വാക്സിനും ഇന്‍ഫ്ളുവന്‍സ വാക്സിനും തമ്മില്‍ വൈരുധ്യമില്ലെന്നും ഒരു ദിവസം തന്നെ രണ്ടു വാക്സിനും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News