Sorry, you need to enable JavaScript to visit this website.

വിളിച്ചിട്ട് എഴുന്നേറ്റില്ല, സഹോദരനെ വെട്ടിക്കൊന്ന പ്രതി കീഴടങ്ങി

അരൂര്‍- സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി  കീഴടങ്ങി. മത്സ്യബന്ധനത്തിന് പോകാന്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരൂര്‍ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഷാര്‍വിന്‍ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ 22) കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഷാരോണ്‍(24) ആണ് പോലീസില്‍ കീഴടങ്ങിയത്.

പുലര്‍ച്ച മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തില്‍ ഇമ്മാനുവലിന്റെ തലക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവല്‍ 21-നാണ് മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞു. ഇമ്മാനുവലിന്റെ മരണത്തെ തുടര്‍ന്ന് ഷാരോണ്‍ ഒളിവിലായിരുന്നു. വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട വാള്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Latest News