കൊല്ലം- പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. കൊല്ലം പത്തനാപുരം മേലില നരിക്കുഴി ഭാഗത്തു സിനോജ് മന്‍സിലില്‍ നൗഷാദിന്റെ മകന്‍ നഹാസ് (21) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന നഹാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പ്രതിയെ കുന്നിക്കോട് പോലീസ് പിടികൂടിയത്. കൊട്ടാരക്കര മൈലം ഇഞ്ചക്കാട് വാടകക്ക് താമസിച്ചുവരികയായിരുന്നു പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.






