മാര്‍ക്കറ്റിംഗ് ജോലികള്‍ ഇനി സൗദികള്‍ക്ക് മാത്രം- മന്ത്രി

റിയാദ്- സൗദി അറേബ്യയില്‍ മാര്‍ക്കറ്റിംഗ് ജോലികളും സപോര്‍ട്ടിംഗ് അഡ്മിന്‍ ജോലികളും സൗദി പൗരന്മാര്‍ക്ക് മാത്രമെന്ന് സൗദി മാനവശേഷി സാമൂഹിക വികസന കാര്യ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി അറിയിച്ചു. സൗദി പൗരന്മാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താനും ദേശീയ സമ്പദ് വ്യവസ്ഥയില്‍ അവരുടെ പങ്കാത്തതോത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News