ഫേസ്ബുക്ക് ഇതുപോലെ 10 വര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റാതാകും

ന്യൂദല്‍ഹി- ജനകോടികള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പത്ത് വര്‍ഷം കൂടി ഇതുപോലെ തുടര്‍ന്നാല്‍ ഇന്ത്യയില്‍ വിദ്വേഷം മാത്രമേ ബാക്കികയാകുകയുള്ളൂ. ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഫേസ്ബുക്ക് ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യ ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥലമാകും.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ന്യൂലെയുടെ ട്വീറ്റില്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്ക പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
എല്ലാ ഇന്ത്യക്കാരേയും ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നതെന്നും പൊതുജനങ്ങളുടെ ഭീതി ഇല്ലാതാക്കാന്‍ ഫേസ്ബുക്കില്‍നിന്ന് നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള പഠനത്തില്‍ മുംബൈയില്‍നിന്ന് ഒരു മുസ്്‌ലിമാണ് ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണത്തെ കുറിച്ചുള്ള ഈ ആശങ്ക പങ്കുവെച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ ടെക്‌നിക്കല്‍ റിപ്പോര്‍ട്ടര്‍ ന്യൂലെ പര്‍ണേല്‍ പറയുന്നു. ഫേസ്ബുക്കിലെ തന്നെ ഗവേഷകരാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ ഫേസ്ബുക്ക് സേവനങ്ങള്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനാണ് ഉപയോഗിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ ആഭ്യന്തര രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ 53 പേര്‍ കൊല്ലപ്പെട്ട കലാപത്തിന് ഫേസ്ബുക്കിലൂടെയാണ് ആഹ്വാനം ചെയ്തതെന്നും ഏറ്റവും പുതിയ ഫേസ്ബുക്ക് ഫയല്‍സ് വ്യക്തമാക്കുന്നു.
കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാന്‍ കോടിക്കണക്കിനുപേര്‍ ഫേസ്ബുക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യ കമ്പനിയെ സംബന്ധിച്ചിടത്തോളം സവിശേഷ രാജ്യമാണെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞത്. എന്നാല്‍ ഫേസ്ബുക്ക് ഗവേഷകര്‍ മറ്റൊരു ചിത്രമാണ് വരച്ചുകാണിക്കുന്നതെന്നും വിദേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് പ്രചരിപ്പിക്കുന്നതെന്നും ദല്‍ഹി കലാപവുമായി അത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജെഫ് ഹോര്‍വിറ്റസുമായി ചേര്‍ന്ന് ന്യൂലെ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

2019 ഡിസംബറിനുശേഷമുള്ള മാസങ്ങളില്‍ ഫേസ് ബുക്കില്‍ വിദ്വേഷ ഉള്ളടക്കങ്ങള്‍ മുമ്പത്തേതിനെ അപേക്ഷിച്ച് 300 ശതമാനം വര്‍ധിച്ചുവെന്നാണ് ഫേസ്ബുക്കിന്റെ തന്നെ ഗവേഷകര്‍ 2020 ജൂലായില്‍ തയാറക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുരുപയോഗങ്ങളെ കുറിച്ച് അറിയാമെങ്കിലും ഫേസ്ബുക്ക് അത് അവഗണിക്കുകയാണ് പതിവെന്നും യാതൊന്നും ചെയ്യാറില്ലെന്നും മുന്‍ജീവനക്കാരി ഈയിടെ വെളിപ്പെടുത്തിയിരുന്നു.
 

 

Latest News