ഹൈദരാബാദ്- പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും പതിനാലാമത്തെ വയസ്സില്‍ അവള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.
പ്രതിയായ മുഹമ്മദ് ഖലീല്‍ പരോളിന് സാധ്യതയില്ലാതെ ജീവിതകാലം മുഴുവന്‍ തടവിലായിരിക്കും. 26,000 രൂപ പിഴ അടയ്ക്കാനും ജഡ്ജി വിധിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ഖലീല്‍ മൂന്ന് വര്‍ഷമായി ഇരയെ മയക്കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാഞ്ചന്‍ബാഗ് പോലീസ് പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവളെ നിശബ്ദനാക്കുക പതിവായിരുന്നു. ഗര്‍ഭാവസ്ഥയെക്കുറിച്ച് അമ്മ അറിഞ്ഞപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചു. എന്നാല്‍ ഇത് സാധ്യമായില്ല, കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ബലാത്സംഗത്തെക്കുറിച്ച് പുറത്തറിയിക്കരുതെന്ന് അമ്മയും പെണ്‍കുട്ടിയോട് പറഞ്ഞു. ഒരു ഗള്‍ഫുകാരന് മകളെ വിവാഹം ചെയ്തുകൊടുത്തതായും അവള്‍ പ്രസവിച്ചതായുമാണ് അമ്മ മറ്റുള്ളവരോട് പറഞ്ഞിരുന്നത്.






