മോന്‍സന്റെ വീട്ടിലെ 'ടിപ്പുവിന്റെ സിംഹാസന'ത്തില്‍ മോഹന്‍ലാല്‍ ഇരുന്നില്ല, കാരണം വെളിപ്പെടുത്തി സുരേഷ്

കൊച്ചി- ടിപ്പുവിന്റെ കസേര എന്ന പേരില്‍ മോന്‍സണ്‍ ആളുകളെ കാണിച്ച സിംഹാസനത്തില്‍ പല പ്രമുഖരും ഇരുന്നിട്ടുണ്ട്. സംസ്ഥാന ഡി.ജി.പി തന്നെ അതില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അത് ടിപ്പുവിന്റെ കസേരയല്ലെന്ന് കാണുമ്പോള്‍ തന്നെ അറിയാമെന്ന് പല പുരാവസ്തുക്കളും മോന്‍സണ് കൊടുത്ത ശില്‍പി സുരേഷ് പറയുന്നു.
പുതിയ വര്‍ക്കുകളാണ് അതിലുള്ളത്. മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും അതില്‍ ഇരുന്നിട്ടുണ്ട് . ടിപ്പുവിന്റേതാണെങ്കില്‍ അതിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്- സുരേഷ് പറഞ്ഞു.
 വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്. മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണന്‍ വെണ്ണ കട്ടു തിന്നതാക്കിയത്. മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു. '80 വര്‍ഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമന്‍ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്.പ്രമുഖരെ ആകര്‍ഷിക്കാന്‍ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്- ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ സുരേഷ് പറയുന്നു.

 

Latest News