ന്യൂദല്‍ഹി- നഗരത്തിലെ രഞ്ജിത് നഗര്‍ പ്രദേശത്ത് ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പരിക്കേറ്റ കുട്ടിയെ റാം മനോഹ്യര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അടുത്ത വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയ കുട്ടി തിരിച്ചെത്തിയപ്പോള്‍ രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ദിവസക്കൂലിക്കാരനാണ് കുട്ടിയെ പിതാവ്.
പ്രതിയെ സി.സി ടിവി ദൃശ്യങ്ങളില്‍ കണ്ടതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.






