ന്യൂദൽഹി- ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ കേരളം അപ്പീൽ ഫയൽ ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ആണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതത്തിൽ സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നും കേരളം ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യം ഉന്നയിച്ചു.






