റാസുതന്നൂറയില്‍ തീരത്തണഞ്ഞ തിമിംഗലത്തിന്റെ അസ്ഥികൂടം ഗവേഷണത്തിന്

റിയാദ്- റാസുതന്നൂറയില്‍ കരക്കണിഞ്ഞ തമിംഗലത്തിന്റെ അസ്ഥികൂടം ഗവേഷണ പഠനത്തിന് ഉപയോഗിക്കുമെന്ന് വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചു.

തിമിംഗലത്തിന്റെ മറ്റു അവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ മണ്ണിട്ട് മൂടി. വ്യാഴാഴ്ചയാണ് 11 മീറ്റര്‍ നീളമുള്ള തിമിംഗലം തീരത്തണഞ്ഞത്.

ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്നാണ് പെട്ടെന്ന് മണ്ണിട്ട് മൂടാന്‍ തീരുമാനിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2021/10/22/whaleone.jpg

Latest News