ലൈവ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ കവര്‍ന്നു;  കള്ളനെ തത്സമയം കണ്ടത് പതിനായിരങ്ങള്‍; യുവാവ് അറസ്റ്റില്‍ 

കയ്‌റോ- ഫോണ്‍ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫേസ്ബുക്ക് ലൈവ്. ഫേസ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ  മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ബൈക്കിലെത്തിയ കള്ളന്‍ തട്ടിപ്പറിക്കുകയായിരുന്നു. എന്നാല്‍ ഫോണില്‍ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെന്ന് കള്ളന്‍ അറിഞ്ഞില്ല. ഈജിപ്തിലാണ് സംഭവം.  പ്രദേശത്തുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന യൂം7 എന്ന മാധ്യമത്തിലെ മഹ്മൂദ് റഗബിന്റെ ഫോണാണ് കള്ളന്‍ തട്ടിയെടുത്തത്. ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.  കള്ളന്‍ ഫോണുമായി കടന്നുകളയുന്നത് ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കില്‍ തത്സമയം കണ്ടത്. ഇതൊന്നും അറിയാതെ കള്ളന്‍ മൊബൈല്‍ ഫോണുമായി ബൈക്കില്‍ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുന്‍ ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തു.
 

Latest News