മുംബൈ- സൗത്ത് മുംബൈയിലെ ലാൽബാഗിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചുവെന്നാണ് വിവരം. ആഡംബര വസതികളുള്ള അവിഘ്‌ന പാർക്ക് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്. ദേഹത്ത് തീപിടിച്ച ഒരാൾ കെട്ടിടത്തിന്റെ 19-ാം നിലയിൽനിന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Fire broke out at the multi-storey Avighna park apartment on Curry Road, around 12 noon today. No injuries reported. pic.twitter.com/W9KqsQLkPr
— ANI (@ANI) October 22, 2021