Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും അങ്കലാപ്പില്‍ 

കൊച്ചി- പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ തന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നു വെളിപ്പെടുത്തല്‍. നടിമാരും സെലിബ്രിറ്റികളും മറ്റു വിവിഐപികളും വന്നു പോയിരുന്ന തിരുമ്മല്‍ കേന്ദ്രത്തില്‍ മോന്‍സന്റെ 'ഒളിക്യാമറ ഓപ്പറേഷന്‍' ബ്‌ളാക്ക് മെയിലിങ് ലക്ഷ്യമിട്ടാണെന്നാണ് സൂചന. മോന്‍സനെതിരെ പീഡന പരാതി കൊടുത്ത പെണ്‍കുട്ടി ആണ് തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്ന കാര്യം വെളിപ്പെടുത്തിയത്. മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി െ്രെകം ബ്രാഞ്ചിന് മൊഴി നല്‍കി.
തന്റെ വീടിന്റ രണ്ടാം നിലയിലാണ് മോന്‍സന്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് െ്രെകം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ െ്രെകംബ്രാഞ്ച് സംഘം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോന്‍സന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പതിനേഴ് വയസുമുതല്‍ തന്നെ മോന്‍സന്‍ പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി. മോന്‍സന്‍ അറസ്റ്റിലാകുന്നതുവരെ മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തില്‍ നടക്കുന്നത്. പെണ്‍കുട്ടി മോന്‍സന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധനയടക്കം വേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
പോലീസിലേയും രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ മോന്‍സന്റെ സുഹൃദ് വലയത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും വീട്ടിലും തിരുമ്മു കേന്ദ്രത്തിലും എത്തിയിട്ടുള്ളതായാണ് വിവരം. അതുകൊണ്ടുതന്നെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് എത്ര കണ്ടു അന്വേഷണം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.
 

Latest News