Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എണ്ണയ്ക്ക് ഉയർന്ന വില സൗദി ആഗ്രഹിക്കുന്നില്ല -ധനമന്ത്രി

റിയാദ്- കൊറോണ മഹാമാരി പ്രത്യാഘാതങ്ങളിൽ നിന്നുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് പ്രതിബന്ധം സൃഷ്ടിക്കുന്ന നിലയ്ക്ക് എണ്ണക്ക് ഏറെ ഉയർന്ന വില സൗദി അറേബ്യ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. എണ്ണ മേഖലയിൽ നിക്ഷേപം തുടരാൻ സാധിക്കുന്നതിന്, നിക്ഷേപകർക്കും ഉൽപാദകർക്കും മികച്ച വില ലഭിക്കേണ്ടത് ആവശ്യമാണെന്ന് വിശ്വസിക്കുന്നു. കാരണം, ലോകത്തിന് ഊർജം ആവശ്യമാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ ഉണർവിനെയും വീണ്ടെടുക്കലിനെയും പ്രതികൂലമായി ബാധിക്കാത്ത നിലയ്ക്ക് നിക്ഷേപകർക്കും ഉൽപാദകർക്കും മികച്ച വില ലഭിക്കണമെന്നും സൗദി ധനമന്ത്രി പറഞ്ഞു. 


 

Latest News