വിദേശത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കാതെ റെയില്‍വേ

മുംബൈ- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ച് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മുംബൈ ദമ്പതികള്‍ക്ക് പാസ് നിഷേധിച്ച് റെയില്‍വെ.

ഈവര്‍ഷാദ്യം കാലിഫോര്‍ണിയയില്‍വെച്ച് വാക്‌സിനെടുത്ത മുംബൈ ബോറിവലയിലെ ദമ്പതികള്‍ക്കാണ് ടിക്കറ്റ് ലഭിക്കാത്തത്. കോവിന്‍ പോര്‍ട്ടലില്‍ ഇവരുടെ ഇമ്യൂണൈസേഷന്‍ സ്റ്റാറ്റസ് വ്യക്തമല്ലെന്നാണ് റെയില്‍വെ നല്‍കുന്ന വിശദീകരണം.

രാജ്യത്തിനു പുറത്ത് സ്വീകരിച്ച വാക്‌സിന്‍ അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റെയില്‍വെ നല്‍കുന്ന മറുപടിയെന്ന് 65 കാരി ആഞ്ചല ഫെര്‍ണാണ്ടസും ഭര്‍ത്താവ് 71 കാരനായ കാജേറ്റനും പറയുന്നു. 2020 ഫെബ്രുവരിയില്‍ മകനെ സന്ദര്‍ശിക്കാനാണ് ഇരുവരും യു.എസിലേക്ക് പോയത്. കോവിഡ് വ്യാപനം കാരണം അവിടെ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികള്‍ 2021 മാര്‍ച്ചിലാണ് നാട്ടിലേക്ക് മടങ്ങിയത്.

അമേരിക്കയില്‍ പാസ്‌പോര്‍ട്ട് മാത്രം കാണിച്ച് മോഡേണ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും ഇന്ത്യയില്‍ ട്രെയിന്‍ യാത്രക്കുള്ള പാസ് വാങ്ങാന്‍ ആവര്‍ത്തിച്ചു ശ്രമിച്ചിട്ടും വിജയിച്ചില്ലെന്ന് അവര്‍ പറഞ്ഞു.

 

Latest News