ഇന്ത്യയില്‍നിന്ന് യു.കെയിലേക്ക് കപ്പലില്‍ കുടിയേറി, മുറിയില്‍ പൂട്ടിയിട്ടു

സൗത്ത് എസ്സെക്‌സ്- ഇന്ത്യയില്‍നിന്ന് യു.കെയിലേക്ക് കപ്പലില്‍ കയറ്റി അയച്ച പാറകളോടൊപ്പം അപൂര്‍വ അതിഥി. മാരക വിഷമുള്ള അണലികളിലൊന്നാണ് കപ്പലില്‍ കയറി യു.കെയിലെത്തിയത്.
പാറകള്‍ക്ക് ഓര്‍ഡര്‍ ചെയ്തയാള്‍ കണ്ടെയ്‌നറില്‍ പാമ്പിനെ കണ്ട് സൗത്ത് എസ്സെക്‌സ് വന്യജീവി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാമ്പിനെ രക്ഷപ്പെടുത്തി.
പാമ്പ് തണുത്തുറഞ്ഞ് ചത്തതുപോലെ ആയതിനാലാണ് കണ്ടെയ്‌നര്‍ തുറന്നയാള്‍ ജീവനോടെ ബാക്കി ആയതെന്ന് ആശുപത്രി മാനേജര്‍ സു സ്‌കാവര്‍ പറഞ്ഞു.
പുറത്ത് വാതിലില്‍ മുന്നറിയിപ്പ് സൂചനകള്‍ നല്‍കിയാണ് അകത്ത് പാമ്പിനെ സൂക്ഷിച്ചിരിക്കുന്നത്. പാമ്പിനെ സ്വതതന്ത്രമാക്കി നാട്ടിലേക്ക് മടക്ക് അയക്കാന്‍ നിര്‍വാഹമില്ലെന്ന് അവര്‍ പറഞ്ഞു.
ദക്ഷിണേഷ്യക്കു പുറമെ, ആഫ്രക്കയിലും മിഡില്‍ ഈസ്റ്റിലും മാരകവിഷമുള്ള ഈ പാമ്പിനെ കാണാറുണ്ട്.

 

Latest News