ക്രിമിനലുകളോട് വിട്ടുവീഴ്ചയില്ല; 151 പേരെ വെടിവെച്ചുകൊന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ- ക്രിമിനലുകളോട് വിട്ടുവീഴ്ചയില്ലെന്നും ഉത്തര്‍പ്രദേശില്‍ 2017 ല്‍ ബി.ജെ.പി അധികാരത്തില്‍വന്നശേഷം ഇതുവരെ 151 ക്രമിനലുകളെ പോലീസ് വെടിവെച്ചു കൊന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഏറ്റുമുട്ടലുകളായി പോലീസ് വിശേഷിപ്പിക്കുന്ന കൊലകളുടെ കണക്ക് പോലീസ് സ്മൃതി ദിവസ് പരേഡിലാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. കുറ്റങ്ങളോടും കുറ്റവാളികളോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് നടപടികളില്‍ 3473 ക്രിമിനലുകള്‍ക്ക് പരിക്കേറ്റതായും യോഗി ആദിത്യനാഥ് പറഞ്ഞു. 2017 മാര്‍ച്ച് 30 മുതല്‍ 2021 ഒക്ടോബര്‍ 10 വരെ നടന്ന സംഭവങ്ങളില്‍ 13 പോലീസുകാര്‍ കൊല്ലപ്പെടുകയും 1198 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വെളിപ്പെടുത്തി.

45,603 പേര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരവും 657 പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരവും നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

Latest News