Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 100 കോടി കടന്നു

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഒന്നാം ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെയാണിത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി എന്നു വിശേഷിപ്പിച്ച് ജനുവരി ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമായിരുന്നു. ഫെബ്രുവരി രണ്ടു മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും നല്‍കി തുടങ്ങി. വാക്‌സിന്‍ ലഭ്യത വര്‍ധിച്ചതോടെയാണ് പൊതുജനങ്ങള്‍ക്കുള്ള വിതരണം ആരംഭിച്ചത്. ഓഗസ്റ്റ് ആറിനായിരുന്നു 50 കോടി ഡോസ് പൂര്‍ത്തിയാക്കിയത്. പിന്നീട് 76 ദിവസങ്ങള്‍ക്കു ശേഷം ഇന്ന് 100 കോടി എന്ന നേട്ടം കൈവരിച്ചു. ലോകത്ത് ചൈന മാത്രമാണ് 100 കോടിയിലേറെ ഡോസ് വാക്‌സിനേഷന്‍ നടത്തിയ രാജ്യം. 

നൂറു കോടി ഡോസ് എന്ന നേട്ടം കൈവരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യന്‍ ശാസ്ത്രത്തിന്റേയും 130 കോടി ജനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റേയും ഉത്സാഹത്തിന്റേയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Tags

Latest News