ഹോംവര്‍ക്ക് ചെയ്യാത്തതിന് ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ അടിച്ചുകൊന്നു

ജയ്പൂര്‍- ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13കാരനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്രതിയായ അധ്യാപകന്‍ മനോജിനെ (35) പേലീസ് പിടികൂടി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ഡൊടസ്‌റ ഉത്തരവിട്ടു. അധ്യാപകന്റെ അടിയേറ്റ് ബോധരഹിതനായതോടെയാണ് ഗണേഷ് എന്ന 13കാരനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയാകുന്നതു വരെ സ്‌കൂളിന്റെ അംഗീകാരം തടഞ്ഞുവെക്കാനാണ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 

Latest News