ജയ്പൂർ- പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദബെൻ രാജസ്ഥാനിൽ റോഡപകടത്തിൽപ്പെട്ടു. സാരമായി പരിക്കുകളൊന്നുമേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇവരെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കോട്ടയിൽ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്ത് സ്വദേശമായ ഗുജറാത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. ഗുജറാത്തിലെ മെഹസാന ജില്ലയിലെ ഉഞ്ചയിൽ സഹോദരൻ അശോക് മോഡിക്കൊപ്പമാണ് യശോദ ബെൻ കഴിയുന്നത്. മെഹസാന പോലീസിന്റെ സുരക്ഷയും ഇവർക്കുണ്ട്.