റിയാദ്- സൗദിയിൽ കോവിഡ് മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകി തുടങ്ങി. രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്കാണ് മൂന്നാം ഡോസ് നൽകുക. ഇതിന് തവക്കൽന-സിഹതി ആപ്പിൽ രജിസ്റ്റർ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. പ്രതിരോധ ശേഷി കുറഞ്ഞവർ എത്രയും വേഗം കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ എടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.






