പറഞ്ഞ സമയത്ത് പണി തീര്‍ത്തില്ല, കരാറുകാര്‍ക്ക് പിഴ ചുമത്തി മന്ത്രി

കോഴിക്കോട്- റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. കോഴിക്കോട് ജില്ലയിലെ കരാറുകാരനില്‍നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാര്‍ശ ചയ്തത്. ദേശീയ പാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.
ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്.
കരാര്‍ രംഗത്തെ ശക്തരാണ് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനി. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി.
ഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കരാറുകാരന്‍ മന്ത്രിയുടെ നിര്‍ദേശത്തിന് കാര്യമായ വില നല്‍കിയില്ല.

 

Latest News