Sorry, you need to enable JavaScript to visit this website.
Thursday , January   27, 2022
Thursday , January   27, 2022

ജിസാനില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി

റിയാദ് - ദക്ഷിണ സൗദിയിലെ ജിസാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകളുടെ ശ്രമം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് സൗദി സൈന്യം മിസൈല്‍ കണ്ടെത്തി തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ആര്‍ക്കും പരിക്കില്ല. ഹൂത്തികളുടെ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന പറഞ്ഞു. ദക്ഷിണ സൗദി ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു ഡ്രോണുകള്‍ മൂന്നു ദിവസം മുമ്പ് സൗദി സൈന്യം തകര്‍ത്തിരുന്നു.

 

 

Latest News