തിരുവനന്തപുരം- ഞാൻ ആരുടെയും രക്ഷാകർത്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയാൻ ഫിലിപ്പിന്റെ വിമർശനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചെറിയാൻ ഫിലിപ്പ് ഒരു കാലത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നു. പൊതുരംഗത്ത് നന്നായി പ്രവർത്തിച്ച ആളാണ് ചെറിയാൻ ഫിലിപ്പ്. ഇപ്പോൾ മറ്റെന്തെങ്കിലും നിലയുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ രക്ഷകനായിരുന്നല്ലോ മുഖ്യമന്ത്രി എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാതലത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെറിയാൻ ഫിലിപ്പ് വിമർശനം ഉന്നയിച്ചിരുന്നു.