മക്കയില്‍ സാഹിര്‍ ക്യാമറ തകര്‍ത്തവര്‍ അറസ്റ്റില്‍

മക്ക- ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന സാഹിര്‍ സംവിധാനത്തിനു കീഴിലെ ക്യാമറ തകര്‍ത്ത രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ഇരുപതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.

 

 

Latest News