സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് ലക്ഷം രൂപകൂടി കണ്ടെടുത്തു

കാസര്‍കോട്- മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അന്വേഷണസംഘം തൊണ്ടിമുതലായ അഞ്ചുലക്ഷം രൂപ കൂടി കണ്ടെടുത്തു. കസ്റ്റഡിയില്‍ വാങ്ങിയ വയനാട് പനമരം സ്വദേശി അഖില്‍ ടോമിയുടെ വയനാട്ടിലെ വീട്ടില്‍നിന്നാണ് പണം കണ്ടെടുത്തത്. അഖില്‍ ടോമിയെ കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്, എ.എസ്.ഐമാരായ മോഹനന്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വയനാട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത്. അഞ്ചുലക്ഷം രൂപക്ക് പുറമെ 70,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ഒമ്പത് പവന്‍ സ്വര്‍ണം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ കസ്റ്റഡിയില്‍ കിട്ടിയ ബിനോയിയെ തൃശൂരിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചിരുന്ന പൊലീസ് സംഘം 12.80 ലക്ഷം രൂപ പിടികൂടിയിരുന്നു. മുഖ്യപ്രതി എഡ്വിന്റെ തൃശൂരിലെ വീട്ടില്‍നിന്ന് ഏഴരലക്ഷം രൂപയാണ് കണ്ടെടുത്തത്. എഡ്വിന്‍ ഇപ്പോഴും ഒളിവിലാണ്.

 

 

 

 

Latest News